1/29/13

ഞാനും കുട്ടികളും


രണ്ടു കുട്ടികളുടെ അകമ്പടിയോടു കൂടിയാണ് എന്റെ യാത്ര.എനിക്കവരെ പരിചയം ഇല്ലെങ്കിലും അമ്മയുടെ നിറ്ദ്ദേശപ്രകാരമാണ്‍, അവരുടെ കൂടെയുള്ള യാത്ര.എയറ്പോറ്ട്ടില്കണ്ടുമുട്ടാം എന്നാണ്പ്ലാന്ചെയ്തിരിക്കുന്നത്.

ഈ കുട്ടികളുടെ കാര്യം അവരുടെ വീട്ടുകാര് നോക്കില്ലെ,......അമ്മ എന്തിനാണ്, ഈ ഡ്യൂട്ടി എനിക്ക് തരുന്നത്... എന്ന, എന്റെ ചോദ്യത്തിന്,

“നമ്മള്‍ എല്ലാവര്‍ക്കും ഉപകാരം ചെയ്തു കൊണ്ടേയിരിക്കണം.....അങ്ങനെ അമ്മയുടെ ഉപദേശത്തിന്റെ ചെപ്പ് തുറക്കുകയാണ്.

സാധാരണ യാത്രകളില്‍ എവിടെയെങ്കിലും ഒതുങ്ങിക്കൂടി ഇരിക്കാനാണ് എനിക്കിഷ്ടം,പ്രത്യേകിച്ച് അമ്മയുടെ അടുത്ത്‌ നിന്നുള്ള യാത്രയാകുമ്പോള്‍ കരയാനും വയ്യ, ചിരിക്കുകയും വേണം എന്ന അവസ്ഥയിലായിരിക്കും.പക്ഷെ ഇതൊക്കെ ആരോട്‌ പറയാന്‍ !

പോകേണ്ട ദിവസം, പറഞ്ഞ സമയത്ത്‌ തന്നെ ബന്ധുക്കാരുടെ കൂടെ അവര് എത്തി.എന്റെ ജോലിസ്ഥലത്തിന്റെ അടുത്ത് അവരുടെ ബ്ന്ധുക്കള്‍ താമസിക്കുന്നുണ്ട്, അങ്ങോട്ടേക്കുള്ള യാത്രയാണ്.പോകുന്ന സന്തോഷമുണ്ടെങ്കിലും ആദ്യത്തെ വിമാനയാത്രയാണ്, രണ്ടുപേരുടെയും അതിന്റെ ഒരു പേടി, രണ്ടുപേരുടെ മുഖത്തുമുണ്ട്.അവരുടെ എല്ലാ പേടികളെയും മാറ്റാനുള്ള ഐഡിയകളുമായി എന്റെ അമ്മ മുന്‍പിലുണ്ട്.എല്ലാത്തിനും പുറമെ.......
.”ഇവള്‍ എല്ലാം നോക്കിക്കൊള്ളും......ഒന്നുംകൊണ്ടും പേടിക്കേണ്ട എന്ന ഒരു താക്കീതും..........
ഒരു “ഹിമാന്‍ /സ്പൈഡര്‍മാന്‍ " .....നെയോ കാണുന്നഭാവത്തോടെ അവര്‍ എന്റെ മുന്‍പില്‍ ..........മറുത്ത്‌ ഒന്നും പറയാനാവാതെ പുഞ്ചിരി തൂകി ഞാനും.റ്റാറ്റാ....പറയുന്ന കൂട്ടത്തിലും ഞാന്‍ അമ്മയെ കണ്ണുരുട്ടി നോക്കിയെങ്കിലും, എല്ലാവരും യാത്രാപറച്ചിലിന്റെ തിരക്കിലാണ്‍.

പെട്ടിയും സമാനങ്ങളും ട്രോളിയില്‍ വെച്ച് ഒന്നും കൂടെ എല്ലാവരോടും യാത്രാ പറഞ്ഞ്,ഞങ്ങള്‍ ക്യു ആയിട്ട് അകത്തോട്ട് കേറുക ആണ്.അതിനിടയ്ക്ക് ചിലവര്‍ ക്യു തെറ്റിച്ച് ഇടയ്ക്ക് കേറുന്നു, മറ്റു ചിലവര്വാതിലിന്റെ അവിടെ നിന്ന് വേറെ ക്യു ഉണ്ടാക്കുന്നുണ്ട്.ഓരോത്തരും ഇടയ്ക്ക് കേറുമ്പോള്‍ എന്നെ തോണ്ടി വിളിച്ച് കാണിയ്ക്കും.....അതിലെ ചെറിയ കുട്ടി
“സാരമില്ല, നമ്മള്‍ ഒരു പാട് നേരത്തെ ആണ്‌, അതുകാരണം നമ്മുക്ക് ക്ഷമിക്കാം......ഞാന്‍
എന്നില്‍ നിന്നും അനുകൂലമായ മറുപടി കേള്‍ക്കാത്തത്‌ കൊണ്ടാവും, മറ്റേ കുട്ടിയോടും പറയുന്നുണ്ട്.ഞങ്ങളുടെ അടുത്ത്‌ ക്യുവില്‍ ഇടയ്ക്ക് കേറുന്നുവരെ തൊട്ടുവിളിച്ച് പുറകിലോട്ട് അയക്കുന്നുണ്ട്.ആളൊരു മിടുക്കിയായി തോന്നി.

അവിടത്തെ ഓരോ ചിട്ടകള്‍ കഴിഞ്ഞ്, ഞങ്ങള്‍ ട്ടിക്കറ്റ്‌ കൌണ്ടറിന്റെ മുന്‍പില്‍ എത്തി.എന്റെ ബോര്‍ഡിംഗ് പാസ് കിട്ടി.ഇനി അവരുടെ ട്ടിക്കറ്റ്‌ കൊടുത്ത്‌, എന്റെ  സീറ്റിന്റെ അടുത്തായി സീറ്റ് സംഘടിപ്പിക്കുകയാണ്, ഞാന്‍ -അപ്പോഴാണ്, അവരുടെ സാമാനത്തിന്റെ തൂക്കം, നിര്‍ദ്ദേശിച്ച തൂക്കത്തെക്കാള്‍ കൂടി പോയെന്നു പറയുന്നത്. ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയാണ് ചതിച്ചത്.അതിനകത്ത്‌ പത്തോ-പതിനഞ്ചു തേങ്ങ ആണ്.ഏകദേശം ആയിരം രൂപ കൊടുക്കാനാണ്‍ പറയുന്നത്.തേങ്ങയ്ക്ക് വിലയില്ലാത്ത  ഈ കാലത്താണോപത്ത്-പതിഞ്ചു തേങ്ങക്ക് ആയിരം രൂപ? (എന്നാല്‍ തേങ്ങയില്ലാതെ മലയാളികള്‍ യാത്ര ചെയ്യുകയുമില്ല.)എന്റെ ചോദ്യമോ അവരുടെ നിസംഗതയായിട്ടുള്ള മുഖഭാവമൊ അതൊ പ്ലയിനില്‍ തിരക്കില്ലാത്തതു കൊണ്ടൊ, അവര്, പൈസയൊന്നും മേടിക്കാതെ, ആ പെട്ടിയും കൂടെ വിമാനത്തില്‍ കേറ്റാന്‍ സമ്മതിച്ചു........അതോടെ ഞാന്‍ വീണ്ടും അവരുടെ മുന്പില് ഒരു ആരാധന പാത്രമായി!

കുട്ടികള്‍നിറുത്താതെ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് കേട്ടിട്ടുണ്ട്, അതുപോലെയാണ്‍, ആ കുട്ടികളും.......ബാഗ് സ്ക്രീന്ചെയ്യുമ്പോള്‍ ഇവര്‍, ട്ടിവിയില്എന്താ കാണുന്നത്,സെക്യൂരിറ്റി ചെക്കില്‍ “പീശബ്ദം കേട്ടലോ,എന്റെ കൈയ്യില്ബോംബ് ഇല്ലല്ലൊ......അപ്പോള്‍ ആ മെഷീന്ചീത്ത അല്ലെ.......അങ്ങനെ ചോദ്യങ്ങള്ക്ക് ഒരു കുറവുമില്ല.....എന്റെ ഉത്തരങ്ങളില്‍ അവര്ക്ക് തൃപ്തി ആയില്ലെങ്കില്‍ -അവര് പിന്നെയും ചര്‍ച്ച ചെയ്യുന്നത് കാണാം.....കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.കുറെയെണ്ണം കേട്ടില്ലെന്നു നടിച്ചു.

എല്ലാ ചെക്കിംഗ് കഴിഞ്ഞ്, ഞങ്ങള്‍ ബോര്‍ഡിംഗ്‌ ആകാനായിട്ട് കാത്തിരിക്കുകയായിരുന്നു.മൂത്തകുട്ടി അവിടെയൊക്കെ ചുറ്റി നടന്ന് കാണുന്നുണ്ടായിരുന്നു.പെട്ടന്നാണ് ആ കുട്ടി എന്റെ കണ്‍വെട്ടത്തൊന്നും ഇല്ല എന്ന് ശ്രദ്ധിച്ചത്.....അപ്പോഴെക്കും വിമാനത്തില്‍ കേറാനുള്ള അനൌണ്‍സ്മെന്റ് ആയി.സമയം ഉണ്ടെങ്കിലും ഞാന്‍ ആകെ പ്രരിഭ്രാന്തയായി.......അവിടെയൊക്കെ നടന്ന് തപ്പാന്‍ തുടങ്ങി.........ഒന്നു-രണ്ടു പേരോടു ചോദിക്കുകയും ചെയ്തു......“ഇനി എന്ത്” എന്ന മട്ടില്‍ നില്‍ക്കുമ്പോള്‍ .......ഒന്നും മറിയാത്ത പോലെ നടന്നു വരുന്നുണ്ട്.
“എവിടെ പോയി, എന്റെ ശബ്ദ്ത്തിലെ വ്യത്യാസം കൊണ്ടായിരിക്കും.......ഞാന്‍ ഒന്ന് ട്ടോയലിറ്റില്‍ പോയിരിക്കുകയായിരുന്നു.മനുഷ്യരായാല്‍ ട്ടോയ് ലിറ്റില്‍ പോകില്ലെ എന്ന ഭാവം........ഞാനാണെങ്കില്‍ അമ്മയുണ്ടാക്കുന്ന ഓരോ വയ്യാവേലികള്‍ ........എന്ന മട്ടില്‍ നിന്നു.

വിമാനത്തില്‍ ഒരു ഗുണമുണ്ട്,കൈയ്യും തലയും പുറത്തിടരുത്, വാതിലിന്റെ അടുത്ത് നില്‍ക്കരുത്, എന്നൊന്നും പറയേണ്ട കാര്യമില്ല.ഒരു പ്രാവശ്യം കേറികഴിഞ്ഞാല്‍ ഇറങ്ങുന്നതു വരെ ആ പെട്ടിയില്‍ തന്നെ കാണും.....എന്ന ആശ്വാസ്ത്തില്‍ രണ്ടു പേരെയും ഇരുത്തി,ബെല്‍റ്റ് ഒക്കെ ഇട്ടു കൊടുത്ത്,ഞാനും സമാധാനമായി, എന്റെ നൊള്‍സ്റ്റാജിയ ഓര്‍മ്മകളുമായി കണ്ണടച്ചിരുന്നു. ഉറക്കം,ഭക്ഷണം കഴിക്കല്‍,കൊച്ചുവര്‍ത്തമാനം ഒക്കെയായി ....അവസാനം വിമാനം താഴെ ഇറങ്ങി.പിന്നെയുള്ള നടപ്പും പെട്ടികളൊക്കെ എടുത്ത്, എയര്‍പോട്ടിന്റെ പുറത്തേക്ക്.........

അവരെ വിളിക്കാനുള്ളവര് അവിടെ ഇല്ലായിരുന്നു.ഞാന്‍ -അമ്മയെ വിളിച്ചു പറഞ്ഞപ്പോള്‍ -അമ്മയുടെ നാട്ടിലുള്ള ഫോണ്‍ വിളികളുടെ ഭാഗമായി ....വരാനുള്ളവര്‍ ട്രാഫിക്ക് ജാമില്‍ പെട്ടിരിക്കുകയാണ്, എന്ന് മനസ്സിലായി......ബന്ധുക്കാരെ ആ രണ്ടു കുട്ടികളെയും ഏല്‍പ്പിച്ച്പ്പോഴേക്കും.........കുട്ടികള്‍ക്ക്, എന്നോട് ഒരുപാട് നന്ദിയും കടപ്പാടുമായി.

എന്റെ കൂടെയുള്ള കുട്ടികളില്‍ എപ്പോഴും സംശയങ്ങള്‍ ചോദിക്കുന്ന കുട്ടിക്ക് 75 വയസ്സും മറ്റേ കുട്ടി അവരുടെ ഭറ്ത്താവ് 80ന് വയസ്സിന് മേലെയാകും.അവരുടെ മകളുടെ വീട്ടിലേക്കുള്ള യാത്രയാണിത്.വയസ്സാവുമ്പോള്‍ കുട്ടികളെ പോലെ ആകുമെന്ന് കേട്ടിട്ടുണ്ട്,അതിന് ഉദാഹരണമായിരുന്നു അവരുടെ പെരുമാറ്റം......നിറുത്താതെയുള്ള സംശയങ്ങളും എന്റെ ഉത്തരങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതും പിന്നീടുള്ള അവരുടെ ചറ്ച്ചകളും കളിയാക്കലും കാണുമ്പോള്‍............. ദാമ്പ്യത്തിലെ ഏറ്റവും നല്ല നാളുകള്‍ ആ കാലമായി തോന്നിപോയി! പ്രേത്യകിച്ച് ട്ടെന്‍ഷനുകള്‍ ഒന്നുമില്ലാതെ ഒരാള്‍ മറ്റേയാള്‍ക്ക് താങ്ങും തണലുമായിട്ട്..........



1/15/13

“പോകുമ്പോ പോണ തുള്ളാട്ടം വീട്ടില്‍ ചെല്ലുമ്പോ കാണാട്ടോ”


കുട്ടികളുടെ ഒരു പരിപാടി കഴിഞ്ഞ്, അവരെ കാത്ത് നില്ക്കുകയായിരുന്നു ഞാന്‍ പരിപാടിക്ക് 3-4 കൊറിയന്‍കുട്ടികള്‍ ഉണ്ടായിരുന്ന കാരണം അവരുടെ അച്ഛ്നും അമ്മയും എന്റെ കൂടെ കാത്ത് നില്പ്പുണ്ട്.അവരുടെ കൈയ്യിലെല്ലാം ബൊക്കെക്കളും പൂക്കളും ഒക്കെയുണ്ട്.ആ പൂക്കളും ബൊക്കെയുമൊക്കെ, പരിപാടി പഠിപ്പിച്ച ട്ടീച്ചറ്ക്കാവുമെന്ന് ഞാന്‍ വിചാരിച്ചു.ഞാനാണെങ്കില്‍ അങ്ങനെത്തെയൊന്നും മേടിച്ചിട്ടും ഇല്ല. നാണക്കേട് ആയല്ലൊ എന്ന് ഓറ്ത്ത് നിന്നപ്പോള്‍.........ഒരു കൊറിയകുട്ടി വന്നു.അവന്റെ മാതാപിതാക്കന്മാര്‍, അവന്ബൊക്കെ കൊടുത്ത് അഭിനന്ദിക്കുകയാണ്‍.ഇതൊക്കെ കണ്ട് നിന്ന ഞാന്‍ എന്റെ മകനെ കണ്ടപ്പോള്‍ ഷേഹാന്ഡിനായി കൈ നീട്ടിയപ്പോള്‍..... അവന്‍ - എന്തു പറ്റി?
ഒന്നുമില്ല, ഒന്നു അഭിനന്ദിക്കാം എന്നു വെച്ചു........
! അത്രയേയുള്ളൂ........കേട്ടപ്പോള്‍ എനിക്ക് തന്നെ ചിരി വന്നു.ഓരോ രാജ്യത്തിന്റെ സംസ്കാരമെ!...നമ്മുടെ കുട്ടികള്‍സ്വന്തം മാതാപിതാക്കന്മാരില്നിന്ന് അങ്ങനെയൊന്നും പ്രതീക്ഷിക്കാത്തപോലെ.

ഒന്നെയുള്ളുവെങ്കില്‍ഉലക്ക കൊണ്ട് അടിക്കണം.......ഇങ്ങനത്തെ പഴഞ്ചൊല്ലുകളൊക്കെ ഉള്ള കാരണമായിരിക്കും, നമ്മുക്ക് കുട്ടികളെ അച്ചടക്കത്തില്‍ കൊണ്ടുവരാന്‍ ഒരു മാറ്ഗ്ഗമെയുള്ളൂ വടി!

അതിന്പറ്റിയ ഒരു സംഭവവും ഇപ്രാവശ്യത്തെ കേരള സന്ദറ്ശനത്തില്‍ ഉണ്ടായിരുന്നു.ഒരു കൂട്ടുകുടുംബം എന്നു പറയാന്‍ പറ്റില്ല, വലിയൊരു പറമ്പില്‍ മാമന്‍, ചിറ്റ, കുഞ്ഞമ്മ...........അങ്ങനെ എല്ലാവരും പറമ്പിന്റെ പല ഭാഗത്ത് വീട് വെച്ച് താമസിക്കുന്നു.എല്ലാവര്ക്കും അങ്ങോട്ടും ഇങ്ങൊട്ടും നല്ല അടുപ്പമുണ്ട്.വിരുന്നുകാരായി എത്തിയ ഞങ്ങളെ സ്വീകരിക്കാനായി എല്ലാവരും കൂടി ഒരു വീട്ടില്‍ ഒത്തുകൂടി.കൂട്ടത്തില്‍ ഏതോ ഒരു കുറുമ്പന്-3 വയസ്സുകാരനും ഉണ്ട്.അമ്മ എതോ ജോലിക്കാവശ്യത്തിന്വിദേശത്തേക്ക് പോയിരിക്കുകയാണ്‍.കുറുമ്പന്‍ വന്നയുടനെകല്ലെടുത്ത് കിണറ്റിലേക്ക് ഇടുക,മണ്ണുവാരിയെറിയുക,ഒരു ചെടി വേരോടെ പിഴുതെടുത്ത് നില്ക്കുന്നുണ്ട്.......ചോദിച്ചപ്പോള്‍
ഞാന്‍  പൂവിന്മണമുണ്ടോ എന്ന് നോക്കിയതാ.....വീട്ടിലുള്ളവരെല്ലാം വടി എടുക്കുന്നു......വഴക്ക് പറയുന്നു.....എന്ത്, ഏന്ത്.........എന്നീ ചോദ്യങ്ങള്ക്ക്......അവന്‍, നിഷ്കളങ്കമായി മറുപടി പറയുന്നുണ്ടെങ്കിലും .....ഇനി അടുത്തത് ഏത് നശിപ്പിക്കണം എന്ന് അവന്റെ കണ്ണുകള്‍ പരതുന്നുണ്ട്......എന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോള്‍ അവനും സന്തോഷം............ആദ്യത്തെ 10-15 മിനിറ്റിലെ പരിചയക്കുറവ് മാറിയതോടെ ഞാനുമായി കൂട്ടായി. അതോടെ എന്നെ ശല്യം ചെയ്യുക എന്നതായി അവന്റെ പ്ലാന്‍.അവനെ ബിസ്സി ആക്കേണ്ടത് എന്റെയും ആവശ്യമായി. എനിക്കാണെങ്കില്‍ 70കളിലെ ഹിന്ദിസിനിമകളില്‍ കൊള്ളക്കാര് കുതിരപുറത്തു വരുന്നതിന്തുല്യമായി, അവന്റെ വരവ്......

ഞാന്‍ ആ കുട്ടിയോട് പറഞ്ഞു, നമ്മുക്ക് ട്ടീച്ചറും കുട്ടിയും കളിക്കാം.മോന്‍ ട്ടീച്ചര്‍, ഞാന്‍ കുട്ടി.....ഇത് കേട്ടതും അവന്സന്തോഷമായി പോയി ഒരു വടിയുമായി വന്നു.വടി കൈയ്യില്പിടിച്ച് a,b,c,d,....... നഴ്സറി പാട്ടുകള്‍......ആകെ ഹാപ്പി.ഇനി സ്കൂള്കഴിഞ്ഞ് വീട്ടില്പോകാം എന്നു പറയുമ്പോള്‍വടി കൊണ്ട് എടുത്ത് വെക്കും.പിന്നെയും ട്ടീച്ചറിന്റെ ഭാഗം തുടങ്ങുമ്പോള്‍ “വടിവരും.......

ഇന്ന് സുകൂളില്‍അടിക്കാന്‍ പാടില്ലയെന്ന് നിയമമുണ്ടെങ്കിലും വടികാണിച്ചും പേടിപ്പിച്ചുമാണ്‍50-52 കുട്ടികളുള്ള ഒരു ക്ലാസ്സിനെ ട്ടീച്ചറ് നിയന്ത്രിക്കുന്നത്.രണ്ടുപേരെയും നമ്മുക്ക് കുറ്റം പറയാനാവില്ല...... അല്ലെ...

പേപ്പറില്വായിച്ച വാറ്ത്ത കണ്ടപ്പോള്‍‍(നോറ്വെ), ഈ അദ്ധ്യാപികെയെ അവര്എന്തു ചെയ്യുമെന്ന് എനിക്കറിഞ്ഞുകൂട.......എന്റെ മകന്രണ്ടാം ക്ലാസ്സില്പഠിക്കുമ്പോഴാണ്‍......ക്ലാസ്സില്ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്ട്ടീച്ചര്‍, വായില്മുളകുപൊടി ഇടുമെന്നാണ്ഭീഷണി.......മുളകുപൊടി ഇട്ട് ഒരു കുപ്പി അലമാരിക്കകത്തുണ്ട്.അങ്ങനെചില്ലിമാം എന്ന പേരില്അവര്ആ സ്കൂളിന്റെ പേര്കേട്ട ട്ടീച്ചറാണ്‍.

അടക്ക മടിയില്‍വെക്കാം അടക്കമരമോ......അതു പോലെയായി ഒരമ്മയും 2 വലിയ കുട്ടികളും കൂടിയുള്ള എന്റെ വീട്ടിലോട്ടുള്ള വരവ്.കുട്ടികള്‍ ഏതൊ, വീഡിയൊ ഗെയിം കളിക്കുന്നതിനായിട്ടുള്ള അടികൂടിക്കൊണ്ട് ഇരുപ്പുണ്ട്............ആ അമ്മ എല്ലാം കാണുന്നു എന്നാല്‍ഒന്നും കാണാത്ത പൊലെ എന്നോട് വറ്ത്തമാനം പറയുന്നു....ഇതൊക്കെ കണ്ടു എന്റെ അച്ഛ്നും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു.അവര്പോയിക്കഴിഞ്ഞപ്പോള്‍ അച്ഛ്ന്പറഞ്ഞതാണ്‍,കൊച്ച് കുട്ടി ആയിരുന്നപ്പോള്‍ ഇതു പോലെ വേറെ വല്ലയിടത്തും വെച്ച് കുറുമ്പ് കാണിച്ചാല്‍ കൂടെയുള്ളവര്
പോകുമ്പോ പോണ തുള്ളാട്ടം
വീട്ടില്ചെല്ലുമ്പോള്കാണാട്ടോ
(വീട്ടില്ചെല്ലുമ്പോള്അടി ഉണ്ടെന്ന് സാരം)

ഈ രണ്ടുവരിയുടെ പാട്ട് പാടും.അതോടെ കുട്ടിക്ക് കാര്യം മനസിലാവും.ഈ വരികള്‍ഒരു പ്രത്യേക താളത്തിലാണ്പാടുക.ചിലപ്പോള്‍ വരികള്‍പാടിയില്ലെങ്കില്‍ ആ താളത്തില്‍ മൂളും.അപ്പോഴും കുട്ടിക്ക് കാര്യം മനസ്സിലാവും.

ഇങ്ങനെ പല രീതിയില്‍ ശിക്ഷാരീതികള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും..........ശിക്ഷാരീതികള്‍ ആവശ്യമുണ്ടോ.......സ്വന്തം മാതാപിതാക്കന്മാറ്ക്ക് ആവശ്യമില്ലയെന്നാണ്എന്റെ അഭിപ്രായം......സ്നേഹത്തോടെയും അതിലധികം ക്ഷമയോട്കൂടി ഒരു കുട്ടിയെ അനുസരിപ്പിച്ചെടുക്കാം........അല്ലേ..

Lemon Bars


For Crust:
Butter - 1/2 cup
Icing sugar - 1/4 cup
All purpose flour - 1 cup
Salt - 1/4 tsp

Lemon filling:
Eggs - 2
Sugar - 1 cup
Lemon zest - 1 tbsp
Lemon juice - 1/4 cup
All purpose flour - 2 tbsp

Preheat oven to 170 C.

For the crust, cream together the butter and icing sugar. Add flour and salt and mix well.
Transfer into greased square baking dish. Press till it is packed firm and even.
Bake for 20 mins till it is golden colour.

For the filling, whip the eggs. Add lemon zest, lemon juice, sugar and flour and blend well.
Now, pour this mixture over the baked crust. Return into oven for another 20 mins.

When baked, let it cool and then dust icing sugar. Cut into squares and serve.

By-Mekha Jobin



1/5/13

“സ്ക്വയറ് റൂട്ട് ഓഫ് വണ്‍ =വണ്‍


ന്യൂയറ് വരവ് പ്രമാണിച്ച് ഹോട്ടല്‍ കാര് നടത്തുന്ന ആഘോഷങ്ങളുടെ നോട്ടീസും ബോറ്ഡും കണ്ടപ്പോള്‍ വരൂഞാന്‍ പീഡിപ്പിക്കാം അല്ലെങ്കില്‍ എന്നെ പീഡീപ്പിക്കൂ .......എന്ന് പറയുന്നതു പോലെ തോന്നി. ഒരു വശത്ത് പീഡിപ്പിച്ചതിന്റെ ബഹളങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.അപ്പോഴാണ്,ന്യൂ ഇയറ് ആഘോഷങ്ങളുടെ വരവ്.....

പുതുവറ്ഷ ആഘോഷങ്ങളില്‍ ചില നൈറ്റ് ക്ലബില്‍  കൂടെ ഡാന്‍സ്സ് ചെയ്യാന്‍ ഗേള്‍ഫ്രണ്ടസ്സിനെ ക്ലബ് അറേഞ്ച് ചെയ്തു തരും മത്രെ.........യുവതലമുറക്കാരാനായ ഒരു ഐ.ടി.ജോലിക്കാരന്‍ അവന്റെ പുതുവത്സര ആഘോഷങ്ങളെപറ്റി എന്നോട് പറയുകയായിരുന്നു.
നിന്റെ ഗേള്‍ഫ്രണ്ട് കൂടെ വരുമോ.......എന്റെ ചോദ്യത്തിലെ അപകടം മനസ്സിലാക്കിയ അവന്‍ പറഞ്ഞു
ഞാന്‍ വേണമെങ്കി ല്‍ആന്റിയെ എന്റെ ഗേള്‍ഫ്രണ്ട് ആക്കി കൊണ്ടുപോകാം....

എനിക്ക് ഇനി വറ്ഷങ്ങള്‍ മുന്നോട്ട് പോകുതോറുംഞാന്‍ കൂടുതല്‍ കിളവി ആകുകയല്ലെ.......ഇങ്ങനത്തെ പരിപാടികളില്‍ പങ്കെടുക്കാതെ വറ്ഷം മാറിയത് അറിയാതെഞാന്‍ ചെറുപ്പം ആയിട്ടുതന്നെ ഇരിക്കാം.....അതല്ലെ നല്ലത് എന്ന് പറഞ്ഞ്തമാശ രൂപത്തില്‍ ആ സംസാരം ഞാന്‍ നിറുത്തിച്ചു.

എന്റെയൊക്കെ വീട്ടില്‍ വൈകുന്നേരം 6 മണികഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വീടിന്റെ പുറത്ത് പോകരുത് എന്നാണ്.6 മണി കഴിഞ്ഞ് പോകേണ്ടി വരുകയാണെങ്കില്‍ കൂട്ടത്തില്‍ ചേട്ടന്‍  അച്ഛന്‍ അനിയന്‍ ......അങ്ങനെ ആരെങ്കിലും കൂടെ വേണം.എന്തിനാണ് ഈ 6 മണിയില്‍ ലക്ഷമണരേഖ പോലെ വരച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂട.ഞാന്‍ മുബൈയില്‍ ആയിരുന്നപ്പോള്‍ വീട്ടില്‍ ആര്‍ക്കൊ സുഖമില്ലാത്തതിനാല്‍
നീപോയി മരുന്ന് മേടിച്ചിട്ട് വരുമോ...... എന്ന് ചോദിച്ചു.....അപ്പോള്‍ സമയം വൈകുന്നേരം 5.55
ഞാന്‍ പറഞ്ഞു- ഇല്ല.......ഞാന്‍ തിരിച്ചു വരുമ്പോഴേക്കും 6 മണി കഴിയും......എനിക്ക് പേടിയാവും(24 മണിക്കൂറും പെണ്ണുങ്ങള്‍ക്ക് ഇറങ്ങി നടക്കാവുന്ന ഒരു സിറ്റി ആണ്,മുബൈ). എന്തിനും ഏതിനും മല്ലൂസ്സ്- കളെ കളിയാക്കുന്നവറ്ക്ക് ഒരു പുതിയ വിഷയമായിരുന്നു,”6 മണി കഴിഞ്ഞുട്ടുള്ള യാത്ര! പക്ഷെ ഇന്നത്തെ കോലാഹങ്ങള്‍ കാണുമ്പോള്‍ അതിനൊക്കെ ഒരു അറ്ത്ഥമുണ്ടായിരുന്നു എന്ന് തോന്നുന്നു.

രാജ്യത്ത് പെണ്ണുങ്ങള്‍ക്ക് സുരക്ഷ വേണമെന്ന് ബഹളം തുടങ്ങിയിട്ട് കുറച്ചു ദിവസമായി.......പീഡിപ്പിച്ചവരെ തൂക്കികൊല്ലുകആസിഡ് ഒഴിക്കുക.........അങ്ങനെ പീഡിപ്പിക്കുന്നവറ്ക്ക് കൊടുക്കേണ്ട ശിക്ഷാനടപടികളുടെ ലിസ്റ്റ് നീളുന്നുണ്ടെങ്കിലും.........ഞങ്ങള് നല്ലതെ കാണൂനല്ലതേ കേള്‍ക്കൂ നല്ലതേ പറയൂ...( ചില വീടുകളുടെ മുന്പില്‍ കണ്ണ്ചെവിവായ പൊത്തി ഇരിക്കുന്ന ബിംബങ്ങളെ കണ്ടിട്ടുണ്ട്).......അതുപോലെയാണ്നമ്മുടെ ഭരണകൂടം.ഡിബേറ്റുകളും ചറ്ച്ചകളും ആയിട്ട് ഉത്സവമാക്കുന്ന മാധ്യമങ്ങളും....ഒന്നിനും ഒരു തീരുമാനമാകുന്നില്ല എന്നു മാത്രം.

കറ്ശനമായ നിയമങ്ങള്‍ കൊണ്ട് രാജ്യത്ത് സുരക്ഷ ഉറപ്പാക്കിയ ചില സ്ഥലങ്ങളില്‍ താമസിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.എന്നെ ആരും ശല്യം ചെയ്യുകയില്ല എന്ന ബോധ്യം വരുന്നതോടെ,എന്റെ ചിന്താഗതികളിലുംകാര്യ് ങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനും,...അല്ലെങ്കില്‍ എന്തെങ്കിലും നമ്മുക്കും ചെയ്യാന്‍ സാധിക്കും ......അങ്ങനത്തെ ഒരു ആത്മവിശ്വാസം ഉണ്ടാകും.ഒരു പെണ്ണ് എന്ന നിലയില്‍  സേഫ്റ്റി കൊണ്ട് എനിക്ക് ഫീല് ചെയ്തിട്ടുള്ളതാണ്.

വീണ്ടും തിരിച്ച് ഇന്‍ഡ്യയില്‍ വന്നപ്പോള്‍ ഒരു പുതിയ സ്ഥലത്ത് സെറ്റില്‍ ചെയ്യാന്‍ വേണ്ടികുട്ടികളുടെ സുകൂള്‍ പല ഓഫീസുകള്‍ എനിക്ക് വിസിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്.അപ്പോഴെല്ലാം എന്റെ മലയാളിക്കൂട്ടുകാരികള്‍ എന്നോട് ചോദിക്കാറുണ്ട്

...”നീ കേരളത്തിലാണൊ ജനിച്ചു വളറ്ന്നത്?( അവരെല്ലാം അപ്പോഴും ഭറ്ത്താവിന്റെ എസ്കോറ്ട്ടിലാണ് യാത്ര)
പിന്നീട് പത്രങ്ങളില്‍ കാണുന്ന പലതരം പീഡന വാറ്ത്തകള്‍ കൊള്ള..........എന്നെ വീണ്ടും സ്ക്വയറ് റൂട്ട് ഓഫ് വണ്‍ = വണ്‍ ആക്കി എന്നു പറയാം. 6 മണി കഴിഞ്ഞ് പുറത്തോട്ട് പോകണമ്മെങ്കില്‍ ആരെങ്കിലും കൂട്ട് വേണം...............

എന്റെ കൂട്ടുകാരികളോടും അതുപോലെ യുവതലമുറയിലെ പെണ്കുട്ടികളോടും എനിക്ക് പറയാനുള്ളത്,.......ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇല ക്ക് തന്നെ....ഗ്ളോബലൈസേഷന്‍ വന്നതു കൊണ്ടോഇംഗ്ലീഷ് വിദ്യാഭ്യാസം പഠിച്ചതുകൊണ്ടൊജോലിയില്‍ മിടുക്കരായതു കൊണ്ടോവേഷത്തില്‍ വ്യത്യാസം വരുത്തിയതു കൊണ്ടോ........നമ്മളിലേക്കുള്ള( പെണ്ണുങ്ങളിലേക്കുള്ള) ആണുങ്ങളുടെ കാഴ്ചപ്പാടിന് വ്യത്യാസം ഇല്ല...........അതുകാരണം ഇന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ പെണ്ണുങ്ങള്‍ എന്നും സ്ക്വയറ് റൂട്ട് ഓഫ് വണ്‍ =വണ്‍ തന്നെ!!!!!